എഡിറ്റോറിയല്‍
ഗുരുവായൂര്‍ ഡിജിറ്റല്‍ മാഗസിന്‍റെ രണ്ടാം ലക്കം പുറത്തിറങ്ങുകയാണ്. ആദ്യ ലക്കത്തിനു ലഭിച്ച ആവേശകരമായ സ്വീകരണം ആണ് ഞങ്ങളുടെ മൂലധനം. ഇത്തവണ നമ്മുടെ മാഗസിന്‍ പ്രകാശനം ചെയ്യപ്പെടുന്നത് പ്രവാസ ഭൂമികയില്‍ ആണെന്ന സന്തോഷം കൂടി ഉണ്ട്. പ്രവാസ സമൂഹം നമ്മുടെ നാടിന്‍റെ വികസനത്തിന് നല്‍കുന്ന നിസ്തുലമായ പിന്തുണയും, നിസ്സീമമായ സഹകരണവും പ്രത്യേകം എടുത്തു പറയേ>തില്ലല്ലോ. ഗുരുവായൂര്‍ ചഞക യു.എ.ഇ ഫേമിലിയും, ഗുരുവായൂര്‍ ചഞക അസോസിയേഷനേയും പോലെ നാടിനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന നിരവധി സംഘടനകള്‍ നടത്തുന്ന സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഗുരുവായൂര്‍ ഡിജിറ്റല്‍ മാഗസിനും പങ്ക് ചേരുകയാണ്. ഭൂമി ചുട്ടു പൊള്ളുമ്പോള്‍, ആവാസ വ്യവസ്ഥ മലീമസമാകുന്ന വര്‍ത്തമാന കാലത്ത് പരിസ്ഥിതിയെ സംരക്ഷിച്ചും സ്നേഹിച്ചും മാത്രമേ ഏത് മനുഷ്യനും മുന്നോട്ട് പോകാന്‍ കഴിയു. പരിസ്ഥിതി ദിനം ആചരിക്കപ്പെടുന്ന ഈ മാസത്തില്‍ അതാവട്ടെ നമ്മുടെ ആപ്തവാക്യം.
സ്നേഹപൂര്‍വ്വം
അഭിലാഷ് വി. ചന്ദ്രന്‍
എഡിറ്റര്‍
ഗുരുവായൂര്‍ ഡിജിറ്റല്‍ മാഗസിന്‍

എഡിറ്റോറിയല്‍ ബോര്‍ഡ്
ഗുരുവായൂർ ഡിജിറ്റൽ മാഗസിൻ എന്ന ഒരു വലിയ സ്വപ്നം യാഥാർഥ്യമാക്കാനും അത് തുടരാനും താങ്ങും തണലും തരുന്നവർ

ലിജിത്ത് തരകന്‍
മാധ്യമം ലേഖകന്‍, ഗുരുവായൂര്‍

ജോഷി ഇ. ആർ.
എഴുത്ത്കാരൻ

സജയന്‍ എളനാട്
എഴുത്ത്കാരൻ

മഹേഷ് പൗലോസ്
എഴുത്ത്കാരൻ

ശ്രീനാഥ് പെരിങ്ങാട്
മാഗസിന്‍ രൂപകല്പന

മിഥുന്‍ പി. ചന്ദ്രന്‍
വെബ് സൈറ്റ് രൂപകല്പന